---
title: "നാദാപുരത്ത് ബൈക്ക് അപകടം; ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു"
english_title: "Bike Accident At Avolath Nadapuram Textile Employee Dies"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/382507/ bike-accident-avolath-nadapuram-textile-employee-dies"
published_at: "2026-09-14T08:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa76191b6a45_bike-accident-avolath-nadapuram-textile.jpg"
keywords: ["Bike Accident", "Death", "Nadapuram", "Textile Employee"]
---

# നാദാപുരത്ത് ബൈക്ക് അപകടം; ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു

> **Lead Summary:** നാദാപുരം: നാദാപുരം ആവോലത്ത് ബൈക്ക് അപകടത്തിൽ ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു.ഈയ്യങ്കോട് മീത്തലെ വയലാട്ട് ശശിയാണ് മരിച്ചത്. നാദാപുരം തുണിക്കച്ചവടത്തിലെ സി ടി രൈരു വസ്ത്രവ്യാപാര സ്ഥാപനത്തിന് സമീപം ടൈലറായി ജോലി ചെയ്തുവരികയായിരുന്നു.

## Article Content

നാദാപുരം: നാദാപുരം ആവോലത്ത് ബൈക്ക് അപകടത്തിൽ ടെക്സ്റ്റൈൽസ് ജീവനക്കാരൻ മരിച്ചു.ഈയ്യങ്കോട് മീത്തലെ വയലാട്ട് ശശിയാണ് മരിച്ചത്. നാദാപുരം തുണിക്കച്ചവടത്തിലെ സി ടി രൈരു വസ്ത്രവ്യാപാര സ്ഥാപനത്തിന് സമീപം ടൈലറായി ജോലി ചെയ്തുവരികയായിരുന്നു.

ഇന്നലെ രാവിലെ പത്തരയോടെയാണ് ആവോലത്ത് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റതിനെ തുടർന്നാണ് മരണം.ഭാര്യ: വിനോദിനി. മക്കൾ: ഗീതിക, ഗോപിക. മരുമകൻ: സിദ്ധാർത്ഥ്.

പിതാവ്: ചന്തു. മാതാവ്: മാധവി. സഹോദരങ്ങൾ: ഡോ ഹരിദാസൻ, മോഹനൻ, ഉഷ, പരേതരായ കൃഷ്ണൻ മാസ്റ്റർ, രാധ.

English Summary: A textile employee died in a bike accident at Avolath in Nadapuram. The deceased is Sashi of Meethale Vayalatt, Eeyyangode. He was working as a tailor near CT Rairu textile shop at Nadapuram cloth market. The accident occurred yesterday around 10.30 am. He succumbed to serious injuries sustained in the accident.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/382507/ bike-accident-avolath-nadapuram-textile-employee-dies)